ശബരിമലയിലെ പോലീസ് നടപടികളില്‍ പ്രായശ്ചിത്ത പ്രാര്‍ത്ഥനയുമായി മുന്‍ പോലീസ് …

uploads/news/2019/01/280444/sabarimala.jpg

പത്തനംതിട്ട: ശബരിമലയില്‍ പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ നടപടികള്‍ക്ക് പ്രായശ്ചിത്തമെന്ന പേരില്‍ പ്രാര്‍ത്ഥനായജ്ഞവുമായി ഒരു കൂട്ടം റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥര്‍. പന്തളം വലിയ കോയിക്കല്‍ ക്ഷേത്ര മുറ്റത്ത് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യജ്ഞം മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ പ്രായശ്ചിത്തമെന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

വലിയ കോയിക്കല്‍ ക്ഷേത്ര മുറ്റത്ത് നടന്ന പ്രാര്‍ത്ഥനാ യജ്ഞത്തില്‍ 30 ല്‍ അധികം പേര്‍ പങ്കെടുത്തു. ഡിജിപി ഉള്‍പ്പെടയുള്ളവര്‍ നടത്തിയ തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമാണിതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ പറഞ്ഞു. മുന്‍ എഡിജിപി ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാര വര്‍മ്മയും പങ്കെടുത്തു

മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെല്ലാം പല താല്‍പര്യങ്ങളും കാണും. അത് പ്രസംഗിക്കുകയും ചെയ്യും. പക്ഷേ പൊലീസ് പ്രവര്‍ത്തിക്കേണ്ടത് നിയമപ്രകാരം മാത്രമാണ്. എന്നാല്‍ ശബരിമലയില്‍ അതുണ്ടായില്ല. രഹ്ന ഫാത്തിമയടക്കമുള്ള യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോയതിന് എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞു.

Ads by Google