മണ്ഡലകാലം വെല്ലുവിളികള്‍ നിറഞ്ഞത്, കോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത് …

മണ്ഡലകാലം വെല്ലുവിളികൾ നിറഞ്ഞത്, കോടതി വിധി നടപ്പാക്കുകയാണ് സർക്കാർ ചെയ്തത്; മന്ത്രി കടകംപള്ളി
Updated: January 14, 2019, 10:04 AM IST

ശബരിമല: വെല്ലുവിളികൾ നിറഞ്ഞ മണ്ഡലകാലമാണ് കഴിഞ്ഞുപോവുന്നതെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന കടമയാണ് സർക്കാർ ചെയ്തത്. രാഷ്ട്രം ഭരിക്കുന്ന പാർട്ടി ശബരിമലയിൽ ഭക്തജനങ്ങൾ വരരുതെന്നു പ്രചാരണം നടത്തി. അക്രമം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ശബരിമലയെ തകർക്കുകയെന്ന അവരുടെ അജണ്ട കേരളിയർക്ക് മനസിലായെന്നും മന്ത്രി സന്നിധാനത്ത് പറഞ്ഞു. നടവരവിൽ ഉണ്ടായ കുറവ് വരും കാലത്ത് ഭക്തർ തന്നെ നികത്തുമെന്നും മന്ത്രി പറഞ്ഞു.

സുപ്രീംകോടതി വിധിക്ക് വേണ്ടി വാദിച്ചവരും വിധി വാങ്ങാനായി പന്ത്രണ്ട് കൊല്ലം പ്രയത്നിച്ചവരും സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി സംസ്ഥാനസര്‍ക്കാരിനെ കടന്നാക്രമിക്കുന്ന കാഴ്ച്ചയാണ് കണ്ടതെന്ന് മന്ത്രി പറഞ്ഞു.

ഇന്ന് മകരവിളക്ക്; കനത്ത സുരക്ഷയിൽ സന്നിധാനം

Loading…

ഭക്തജനങ്ങൾ ഇവിടേക്ക് വരരുതെന്ന പ്രചരണം രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി എല്ലാ സ്ഥലങ്ങളിലും നടത്തി. വസ്തുത മനസിലാക്കാൻ ഭക്തർക്ക് സാധിച്ചു. നടവരവിലുണ്ടാകുന്ന കുറവ് മൂലം ദേവസ്വം ബോർഡിന് ഉണ്ടാകുന്ന ക്ഷീണം സർക്കാർ തന്നെ നികത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.First published: January 14, 2019