മകരവിളക്ക്: പത്തനംതിട്ട ജില്ലയില്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മകരവിളക്ക് പ്രമാണിച്ചാണ് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. സര്‍വകലാശാല പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.