മകരവിളക്ക് ദര്‍ശനത്തിനായി ജയം രവി സന്നിധാനത്ത്

ശബരിമല മകരവിളക്ക് ദര്‍ശിക്കാന്‍ തമിഴ് താരം ജയം രവി സന്നിധാനത്ത് എത്തി. കടുത്ത അയ്യപ്പ ഭക്തനായ ജയം രവി മൂന്നാം തവണയാണ് മകരവിളക്ക് കാണാന്‍ സന്നിധാനത്തെത്തുന്നത്.

സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങള്‍ക്ക് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയിരിക്കുന്നതെന്ന് ജയം രവി വ്യക്തമാക്കി. മലയാളികള്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദിയുണ്ട്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഉടന്‍ മലയാള സിനിമയുടെ ഭാഗമാവുമെന്നും ജയം രവി വ്യക്തമാക്കി.

പ്രശാന്ത് നായര്‍ ഐ.എ.എസും ജയം രവിയോടൊപ്പമുണ്ട്. ജയം രവിയോടൊപ്പം പ്രശാന്ത് നായര്‍ പങ്കുവെച്ച സെല്‍ഫി ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നുണ്ട്.