മകരവിളക്കിന് മുന്‍പ് കെ സുരേന്ദ്രന് ശബരിമലയില്‍ പോകാനാകില്ല; കേസ് പരിഗണിക്കാന്‍ …

കൊച്ചി > മകരവിളക്കിന് മുമ്പ് ശബരിമല സന്ദര്‍ശിക്കണമെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ആവശ്യം നടപ്പായില്ല. കേസ് ഇന്ന് പരിഗണിക്കുമെന്നാണ് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇന്നത്തെ പട്ടികയില്‍ കേസ് ഇടം പിടിച്ചില്ല. കേസ്  അടിയന്തിരമായി പരിഗണിക്കണമെന്ന് സുരേന്ദ്രന്റെ അഭിഭാഷകരാരും കോടതിയില്‍ ആവശ്യപ്പെട്ടില്ല.

 ഇനി അടുത്ത ദിവസമായിരിക്കും കേസ് പരിഗണിക്കുക. ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസുകാരിയെയും ബന്ധുവിനെയും ആക്രമിച്ച കേസില്‍ ഡിസംബര്‍ ഏഴിനാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. കേസിന്റെ ആവശ്യത്തിനല്ലാതെ പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന കര്‍ശന നിബന്ധനയോടെ രണ്ട് ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമടക്കം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്.

ഇതിന് ശേഷമാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുരേന്ദ്രന്‍ പുതിയ അപേക്ഷ നല്‍കിയത്. ശബരിമലയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും അത് നശിപ്പിക്കാനാണോ പോവുന്നതെന്നും കോടതി വാക്കാല്‍ ചോദിച്ചു. തുടര്‍ന്ന് കേസ് തിങ്കളാഴ്ച്ചയിലേക്ക് മാറ്റി. എന്നാല്‍ തിങ്കളാഴ്ച്ച കേസ് പരിഗണിച്ചില്ല.


മറ്റു വാർത്തകൾ