മകരജ്യോതി ദര്‍ശനത്തിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഡിഐജി

Sabarimala, Makaravilakku

തിരുവനന്തപുരം: പമ്പയില്‍ മകരജ്യോതി ദര്‍ശനത്തിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ ഡി.ഐ.ജി സേതുരാമന്‍. പമ്പ ഹില്‍ടോപ്പില്‍ മകരജ്യോതി ദര്‍ശനം നടത്താന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അപകട സാധ്യതതകള്‍ മുന്നില്‍ കണ്ടാണ് ഹൈക്കോടതി നിരീക്ഷണ സമിതി ഭക്തര്‍ക്ക് വിലക്ക്് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് പമ്പയിലെ പലയിടങ്ങളിലായി മകരജ്യോതി ദര്‍ശനത്തിനായി കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ശബരിമലയില്‍ മകരവിളക്കിനായി ഒരുക്കിയ സൗകര്യങ്ങളില്‍ ഹൈക്കോടതി നിരീക്ഷക സമിതി സംതൃപ്തി അറിയിച്ചിരുന്നു. ഹില്‍ടോപ്പില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ ബോര്‍ഡ് സ്ഥാപിക്കണമെന്ന് നിരീക്ഷണ സമിതി നിര്‍ദ്ദേശിച്ചിരുന്നു.

Ads by Google