പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിഞ്ഞു; ദര്‍ശന പുണ്യത്തില്‍ ഭക്തര്‍

പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിഞ്ഞു; ദര്‍ശന പുണ്യത്തില്‍ ഭക്തര്‍

മകര ജ്യോതി തെളിഞ്ഞപ്പോൾ.


news18

Updated: January 14, 2019, 7:11 PM IST

സന്നിധാനം: ശരണം വിളിയോടെയുള്ള ഭക്തരുടെ കാത്തിരിപ്പിനൊടുവില്‍ പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിഞ്ഞു. ശരണം വിളികളും ഉച്ഛസ്ഥായിലായി. സന്നിധാനം മാത്രമല്ല, പണ്ടിത്താവളവും മളികപ്പുറവുമൊക്കെ ശരണ മുഖരിതമായി. എങ്ങും ശരണം വിളികൾ മാത്രം.

പന്തളത്തുനിന്നും ആഘോഷപൂര്‍വമെത്തിച്ച അയ്യപ്പനു തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തിയതിനു ശേഷമാണ് പൊന്നമ്പലമേട്ടില്‍ മൂന്നു തവണ മകരജ്യോതി തെളിഞ്ഞത്. തിരുവാഭരണ വിഭൂഷിതനായ അയ്യനെ തൊഴുതും മകര ജ്യോതിയുടെ ദര്‍ശനപുണ്യം പേറിയും ഇനി ഭക്തര്‍ മലയിറങ്ങും. മകരവിളക്കിന് വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

Also Read മണ്ഡലകാലം വെല്ലുവിളികൾ നിറഞ്ഞത്, കോടതി വിധി നടപ്പാക്കുകയാണ് സർക്കാർ ചെയ്തത്; മന്ത്രി കടകംപള്ളി

Loading…

മകരസംക്രാന്തി ദിനത്തിലുള്ള അഭിഷേകത്തിന് കവടിയാര്‍ കൊട്ടാരത്തില്‍ നിന്നാണ് നെയ്യ് എത്തിച്ചത്. പന്തളത്തുനിന്നെത്തിയ തിരുവാഭരണ ഘോഷയാത്രയെ പതിനെട്ടാംപടിക്ക് മുകളില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു.

തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വാസുദേവന്‍നമ്പൂതിരിയും ചേര്‍ന്നാണ് തിരുവാഭരണ പേടകം ഏറ്റുവാങ്ങിയത്.First published: January 14, 2019