കനയ്യക്കും ഉമര്‍ ഖാലിദിനുമെതിരെ രാജ്യദ്രോഹക്കുറ്റം

ന്യൂഡൽഹി: ജവഹർലാൽ ​െനഹ്​റു സർവകലാശാല വിദ്യാർഥികളായിരുന്ന കനയ്യ കുമാറുൾപ്പെടെ പത്തുപേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്​. ഡൽഹി ​െപാലീസ്​ മൂന്ന്​ വർഷം മുമ്പ്​ തുടങ്ങിയ അന്വേഷണത്തി​െനാടുവിൽ ഞായറാഴ്​ചയാണ്​ ഇവർക്കെതി​െര കുറ്റപത്രം തയാറാക്കിയത്​. 

​മുൻ ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡൻറ്​ കനയ്യ കുമാർ, ഉമർ ഖാലിദ്​, അനിർബൻ ഭട്ടാചാര്യ എന്നിവരെ കൂടാതെ, കാശ്​മീരികളായ അഖ്വിബ്​ ഹുസൈൻ, മുജീബ്​ ഹുസൈൻ, മുനീബ്​ ഹുസൈൻ, ഉമർ ഗുൽ, റയീസ്​ റസൂൽ, ബഷറത്​ അലി, ഖാലിദ്​ ബഷീർ ഭട്ട്​ എന്നിവർക്കെതിരെയാണ്​ കുറ്റപത്രം തയാറാക്കിയത്​. 

രാജ്യദ്രോഹക്കുറ്റം, കലാപമുണ്ടാക്കൽ, നിയമാനുസൃതമല്ലാതെ യോഗം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ്​ ഇവർക്കെതിരെ ചുമതിയത്​. കുറ്റപത്രം ഇന്ന്​ പാട്യാല ഹൗസ്​ കോടതിയിൽ സമർപ്പിക്കും. 

അഫ്​സൽ ഗുരുവി​െന തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരി ഒമ്പതിന്​ കനയ്യ കുമാറി​​​െൻറ നേതൃത്വത്തിൽ ജെ.എൻ.യുവിൽ പ്രതിഷേധ മാർച്ച്​ സംഘടിപ്പിച്ചു. എന്നാൽ ജെ.എൻ.യുവിൽ നടന്ന പരിപാടിക്ക്​ അനുമതി വാങ്ങിയില്ലെന്ന്​  കണ്ടെത്തിയതിനെ തുടർന്ന്​ സംഘത്തെ ​െപാലീസ്​ തടഞ്ഞു. അതോടെ കനയ്യ കുമാർ മുന്നോട്ടു വന്ന്​ സുരക്ഷാ ഉദ്യേഗസ്​ഥരോട്​ കയർക്കുകയും സംഘം ചേർന്ന്​ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു എന്നാണ്​ കുറ്റപത്രത്തിൽ പറയുന്നത്​.