' എല്ലാമെല്ലാമായ ' അയ്യപ്പ സന്നിധിയില്‍ പാടാന്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം ജയവിജയന്‍ ജയന്‍

Kerala

സന്നിധാനം : ‘ശ്രീ കോവിൽ നട തുറന്നു ‘ …. ശബരീശ സന്നിധിയിൽ നിന്നും ആ ഗാനം കേൾക്കുന്ന ഏതൊരു ഭക്തന്റെയും ഉള്ളിൽ നിറയുന്നത് അചഞ്ചലമായ ഭക്തി ഒന്നുമാത്രം. അനുഗ്രഹീത കലാകാരൻ മാരായ ജയവിജയന്മാർ ആലപിച്ച ഗാനം,ഒരിക്കൽ പോലും പാടാത്ത അയ്യപ്പഭക്തർ ഉണ്ടാവില്ല.ഇന്ന് ജയവിജയന്മാരിൽ ഒരാൾ മാത്രമാണുള്ളത് ജയൻ ,17 വർഷങ്ങൾക്ക് ശേഷമാണ് അയ്യന്റെ സന്നിധിയിലേയ്ക്ക് ആ അനുഗ്രഹീത സംഗീതജ്ഞൻ എത്തുന്നത്.

ശബരിമലയിൽ കച്ചേരി നടത്താനാണ് അദ്ദേഹം ഇക്കുറി എത്തിയിരിക്കുന്നത്.മുജന്മത്തിലെ പുണ്യമായാണ് ഈസന്നിധിയിൽ പാടാൻ ലഭിക്കുന്ന അവസരത്തെ അദ്ദേഹം കാണുന്നത്.

42 വർഷങ്ങൾ തുടർച്ചയായി ഇവിടെ കച്ചേരി നടത്തിയതും അദ്ദേഹം ഓർക്കുന്നു.തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുമ്പോഴാണ് സാധാരണയായി ഇവിടെ കച്ചേരി അവതരിപ്പിക്കുക.എല്ലാമെല്ലാം അയ്യപ്പൻ,ശ്രീകോവിൽ നട തുറന്നു …ഇവയൊക്കെ അത്തരത്തിൽ സന്നിധാനത്ത് ആലപിച്ച കീർത്തനങ്ങളാണ്.അതിലൊരു കീർത്തനം കഴിഞ്ഞ് മാത്രമാണ് ശബരിമല നട തുറക്കുന്നത്, പറഞ്ഞു നിർത്തുമ്പോ ആ മനസ്സ് അയ്യനു മുന്നിൽ ഒരു ദീപനാളമായി ജ്വലിക്കാനാഗ്രഹിക്കുകയായിരുന്നു.

ശബരിമലയിലെ യുവതീ പ്രവേശനം ഏറെ ശ്രദ്ധ ചെലുത്തേണ്ട വിഷയമാണെന്ന് പറഞ്ഞ ജയൻ,പക്ഷെ അതിലൊന്നും ഇതുവരെ ഇടപെട്ടിട്ടില്ലെന്നും,പക്ഷെ വേണ്ടത് ഭക്തിയും,അയ്യന്റെ കരുണയും മാത്രമാണെന്നും ഓർമ്മിപ്പിച്ചു.

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.