ആനവണ്ടിക്ക് മുന്നില്‍ എന്ത് 'കാട്ടാന'

By: Web Desk | Sunday 13 January 2019 9:27 PM IST

ആനവണ്ടിക്ക് മുന്നില്‍ കാട്ടാനയൊക്കൊ വന്നിട്ട് എന്ത് കാട്ടാനാ. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ശബരിമലയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസിക്ക് മുന്നിലാണ് കാട്ടാന നിലയുറപ്പിച്ചത്. ബസിന് മുന്നിലുണ്ടായിരുന്ന ജീപ്പ് ആനയെ പേടിച്ച് തിരികെ പോയെങ്കിലും ആനവണ്ടിക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല. ആനയെ വകവെക്കാതെ കടന്ന് പോകുന്ന ആനവണ്ടിയാണ് ഇപ്പോള ്‍ സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുന്നത്.