'ഞാന്‍ വീട്ടില്‍ തന്നെയുണ്ട്, കൊല്ലാനാണെങ്കിലും വരാം'- പ്രിയനന്ദനന്‍

'ഞാൻ വീട്ടിൽ തന്നെയുണ്ട്, കൊല്ലാനാണെങ്കിലും വരാം'- പ്രിയനന്ദനൻ
Updated: January 13, 2019, 9:17 AM IST

കണ്ണൂർ: ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിൽ മറുപടിയുമായി സംവിധായകൻ പ്രിയനന്ദനൻ. ‘ഞാൻ വീട്ടിൽ തന്നെയുണ്ട്, കൊല്ലാനാണെങ്കിലും വരാം’ എന്ന് പറഞ്ഞുകൊണ്ടാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റ്. ഒളിച്ചിരിക്കില്ലെന്നും നില’പാട്’ തന്നെയാണെങ്കിലും- എന്നും പ്രിയനന്ദനൻ പറയുന്നു.
ഫാൻസിന്‍റെ ചെണ്ടകൊട്ടില്ലാതെയും നല്ല സിനിമയെടുക്കാം: ജോസഫിനേക്കുറിച്ച് ശ്രീകുമാരൻ തമ്പി

പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സി.പി.എം നേതാവും പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹിയുമായ പ്രിയനന്ദനന്റെ ഫേസ്ബുക്ക് അയ്യപ്പസ്വാമിയെയും അയ്യപ്പ വിശ്വാസികളായ ഹിന്ദുക്കളേയും മാതൃത്വത്തേയും സത്രീത്വത്തെയും അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിണറായിയുടെ പിച്ചകാശോ ആവാര്‍ഡോ നേടാന്‍ അയ്യപ്പ സ്വാമിയേ അവഹേളിച്ചാല്‍ മതിയെന്ന ധാരണയാണങ്കില്‍ കാലം മാറിയത് പ്രിയനന്ദനും പുരോഗമന കല സംഘവും ഒര്‍ത്താല്‍ നന്ന്. ഇത് അപലപനീയമാണ്. സഹിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Loading…First published: January 13, 2019