വദ്രയുമായി ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

ന്യൂഡല്‍ഹി : സോണിയാ ഗാന്ധിയുടെ മരുമകനും വ്യവസായിയുമായ റോബര്‍ട്ട് വദ്രയുമായി അടുത്ത ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിലും വീടുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ് റെയ്ഡ്. ഡല്‍ഹിയില്‍ മൂന്നിടങ്ങളിലാണ് റെയ്ഡ് നടന്നത്.

വെള്ളിയാഴ്ച റെയ്ഡ് നടന്നതായി വദ്രയുടെ അഭിഭാഷകന്‍ സുമന്‍ ജ്യോതി ഖൈതാന്‍ അറിയിച്ചു. ബിക്കാനീറില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണവും വദ്ര നേരിടുന്നുണ്ട്.

ബിക്കാനീര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് റോബർട്ട് വദ്രയുടെ കൂട്ടാളികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.രാജസ്ഥാനിലെ ബിക്കാനീറിലെ കൊയ്‌ലാട് ഏരിയയിലെ 275 ബിഗ ഭൂമി( 69 ഏക്കര്‍) സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

ബിക്കാനീര്‍ ഭൂമി ഇടപാടിന് വ്യാജ ആധാരം ഉപയോഗിച്ചെന്ന് തഹസില്‍ദാര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് 2015ലാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.