മഹാരാഷ്ട്രയില്‍ മുന്‍മന്ത്രിയടക്കം രണ്ടു ബി.ജെ.പി നേതാക്കള്‍ എന്‍.സി.പിയില്‍ ചേര്‍ന്നു

മഹാരാഷ്ട്രയില്‍ മുന്‍മന്ത്രിയടക്കം രണ്ടു ബി.ജെ.പി നേതാക്കള്‍ എന്‍.സി.പിയില്‍ ചേര്‍ന്നു

ന്യൂസ് ഡെസ്‌ക്

19 hours ago Saturday 8th December 2018 8:48am

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ മുന്‍ ബി.ജെ.പി മന്ത്രി പ്രശാന്ത് ഹിരയും മുന്‍ എം.എല്‍.സി അപൂര്‍വ്വ ഹിരയും എന്‍.സി.പിയില്‍ ചേര്‍ന്നു. ഇരു നേതാക്കളുടെ അനുയായികളും കൂട്ടത്തോടെ എന്‍.സി.പിയില്‍ ചേര്‍ന്നിട്ടുണ്ട്.

എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ നേതാക്കളായ ജയന്ത് പാട്ടീല്‍, ഛഗന്‍ ഭൂജ്പാല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരുടെയും പാര്‍ട്ടി പ്രവേശനം.

ആറുവര്‍ഷം മുമ്പ് എന്‍.സി.പി വിട്ട് ബി.ജെ.പി ചേര്‍ന്നവരാണ് ഇരുനേതാക്കളും. 2014ന് ശേഷം നാസിക്കില്‍ ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും പ്രശാന്ത് ഹിരയ് പറഞ്ഞു.

ഗിമ്മിക്കുകള്‍ കേട്ട് മടുത്തുവെന്നും തങ്ങളുടെ നാല് തലമുറ ശരദ് പവാറിനൊപ്പമാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും തങ്ങളെ സംബന്ധിച്ചെടുത്തോളം ഘര്‍വാപ്പസിയാണ് എന്‍.സി.പിയിലേക്കുള്ള മടക്കമെന്നും നേതാക്കള്‍ പറഞ്ഞു.

നാസിക്കില്‍ ഏറെ സ്വാധീനമുള്ള ഹിരയ് കുടുംബത്തില്‍പ്പെട്ടവരാണ് രണ്ട് നേതാക്കളും.