205 ശിക്ഷ്യഗണങ്ങളുമായി പൈങ്കുളം നാരായണ ചാക്യാര്‍ കലോത്സവ വേദിയില്‍

uploads/news/2018/12/270636/a2.jpg

ആലപ്പുഴ: കലോത്സവ വേദികളില്‍ ശിഷ്യഗണങ്ങള്‍ക്കൊപ്പം ഗുരുക്കന്മാര്‍ എത്തുന്നത്‌ പതിവാണെങ്കിലും തന്റെ പ്രയാണത്തിന്‌ മൂന്നു പതിറ്റാണ്ടിന്റെ കഥ പറയാനും ഇരുന്നൂറിലേറെ ശിഷ്യഗണങ്ങളുടെ കലാവൈഭവ വിരുതു പറയുവാനും ഇന്നും കലോത്സവ വേദിയിലുണ്ട്‌ പൈങ്കുളം നാരായണ ചാക്യാര്‍.
കൂത്ത്‌ കൂടിയാട്ടം കലാകാരനായ പൈങ്കുളം നാരായണ ചാക്യാര്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 205 ശിക്ഷ്യ ഗണങ്ങളുമായാണ്‌ ആലപ്പുഴയിലെത്തിയിട്ടുള്ളത്‌. കൂടിയാട്ടം ,പാഠകം ,ചാക്യാര്‍കൂത്ത്‌ ,നങ്ങ്യാര്‍ക്കൂത്ത്‌ എന്നീ ഇനങ്ങളിലാണ്‌ ഹൈസ്‌കൂള്‍ ,ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ പ്രതിഭകള്‍ മാറ്റുരക്കാനെത്തിയിട്ടുള്ളത്‌.
പൊതുവെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ മികവ്‌ പുലര്‍ത്തുന്നുണ്ട്‌.
ഒട്ടുമിക്ക ജില്ലകളില്‍ നിന്നും പരിശീലനം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടു കുട്ടികളുടെ രക്ഷിതാക്കള്‍ വിളിക്കുന്നുണ്ട്‌. പക്ഷെ എല്ലായിടത്തും പോകാന്‍ കഴിയില്ലന്ന്‌ പൈങ്കുളം പറയുന്നു.
ഒരേ മത്സരയിനം എച്ച്‌.എസ്‌, എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളില്‍ ഒരേ സമയത്ത്‌ നടത്തുന്നത്‌ ഒഴിവാക്കേണ്ടിയിരുന്നതാണ്‌. കുട്ടികളെ പരിശീലിപ്പിക്കുന്നവര്‍ക്ക്‌ ഏറെ പ്രയാസം ഇതുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ads by Google