ഹാട്രിക്ക് സലാഹ്; ലിവര്‍പൂളിന് ബേണ്‍മൗത്തിനെതിരെ ആധികാരിക ജയം

ഹാട്രിക്ക് സലാഹ്; ലിവര്‍പൂളിന് ബേണ്‍മൗത്തിനെതിരെ ആധികാരിക ജയം

സ്പോര്‍ട്സ് ഡെസ്‌ക്

1 hour ago Saturday 8th December 2018 11:35pm

സീസണില്‍ ആദ്യമായി സലാഹിന്റെ ബൂട്ട് ഫോമിലേക്കുയര്‍ന്നപ്പോള്‍ ബേണ്‍മൗത്തിനെതിരെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് മിന്നും ജയം. എതിരില്ലാത്ത നാല് ഗോളിനാണ് ബേണ്‍മൗത്തിനെ ലിവര്‍പൂള്‍ തകര്‍ത്തത്. ഇതോടെ സീസണില്‍ ഒരുകളിപോലും തോല്‍ക്കാതെ റെഡ്സ് ലീഗില്‍ ഒന്നാമതെത്തി.

സലായുടെ ഹാട്രിക് മികവിലായിരുന്നു ലിവര്‍പൂളിന്റെ മിന്നും ജയം. കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ ഗോള്‍ കണ്ടെത്തി. ഫിര്‍മിനോയുടെ ലോങ് റേഞ്ചര്‍ ഗോളി അത് തട്ടിയകറ്റിയെങ്കിലും പന്ത് കൈക്കലാക്കിയ സലാഹ് ഗോളാക്കുകയായിരുന്നു.

ALSO READ: ഹോക്കി ലോകകപ്പ്; അഞ്ചടിച്ച് ഇന്ത്യ ക്വാര്‍ട്ടറില്‍

പിന്നീട് 48,77 മിനിറ്റുകളില്‍ ഗോളടിച്ച് സീസണിലെ ആദ്യ ഹാട്രിക് സലാഹ് തികച്ചു.68-ാം മിനിറ്റില്‍ സ്റ്റീവ് കുക്കിന്റെ സെല്‍ഫ് ഗോളും ചേര്‍ന്നതോടെ പൂള്‍ നാല് ഗോളിന്റെ ജയം സ്വന്തമാക്കിയത്.

ചാംപ്യന്‍സ് ലീഗില്‍ പതറുന്ന ലിവര്‍പൂളിന് ആത്മവിശ്വാസം നല്‍കുന്നതാണ് ഇന്നത്തെ ജയം. സലാഹ് ഫോമിലേക്കുയര്‍ന്നതും പൂളിന് പ്രതീക്ഷ നല്‍കുന്നു.

ഇന്ന് നടക്കുന്ന ചെല്‍സി-മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തില്‍ ചെല്‍സി ജയിച്ചാല്‍ പൂളിന് ഒന്നാം സ്ഥാനം നിലനിര്‍ത്താം.

പ്രീമിയര്‍ ലീഗിലെ മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആര്‍സനല്‍ എന്നിവരും ജയിച്ചു. ഒന്നിനെതിരെ നാല് ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുള്‍ഹാമിനേയും ആര്‍സനന്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഹഡ്ഡേഴ്സ്ഫീല്‍ഡിനേയും തോല്‍പിച്ചു.

WATCH THIS VIDEO: