സ്ത്രീസുരക്ഷക്കായി സ്‌നേഹിത

ആലപ്പുഴ: കലോത്സവത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷയും ബോധവത്കരണവും ഉറപ്പാക്കാനായി കുടുംബശ്രീ ജില്ല മിഷ​െൻറ കീഴിലെ സ്‌നേഹിതയുടെ െജൻഡർ ഹെൽപ് ഡെസ്‌കുകൾ പ്രവർത്തനം ആരംഭിച്ചു. ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിലാണ് സ്‌നേഹിതയുടെ പ്രവർത്തനം. അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അഭയ കേന്ദ്രമായാണ് സ്‌നേഹിതയുടെ പ്രവർത്തനം. കൗൺസലിങ്, നിയമസഹായം, യാത്രയിൽ ഒറ്റപ്പെട്ടുപോയവർക്ക് താൽക്കാലിക അഭയം, അതിജീവന ഉപജീവന മാർഗം കണ്ടെത്താൻ സഹായിക്കൽ, സ്ത്രീ സുരക്ഷയെക്കുറിച്ച് ബോധവത്കരണം, 24 മണിക്കൂറും ടെലി കൗൺസലിങ് എന്നിവയാണ് സേവനങ്ങൾ. സ്ത്രീകൾക്കും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുമാണ് സേവനം ലഭിക്കുക. കലോത്സവ നഗരിയിൽ എത്തുന്നവർക്ക് ഏതു സഹായത്തിനും സഹായകേന്ദ്രം സജ്ജമാണ്.
സഹായഹസ്തവുമായി ജൂനിയർ റെഡ് ക്രോസും
ആലപ്പുഴ: സംസ്ഥാന കലോത്സവ വേദിയിൽ എത്തുന്നവർക്ക് എല്ലാ സഹായങ്ങളും ഉറപ്പാക്കി ജൂനിയർ റെഡ് ക്രോസ് ടീം അംഗങ്ങൾ സജീവം. നാൽപതോളം അംഗങ്ങളാണ് ഓരോ വേദികളിലുമുള്ളത്. വേദികളിൽ എത്തുന്നവർക്ക് ആവശ്യമുള്ള എല്ലാ സഹായങ്ങളും ഇവർ ലഭ്യമാക്കും. ഓരോ ജില്ലകൾക്കും വേണ്ടി സജ്ജീകരിച്ച മുറികളിലും സഹായത്തിനായി ടീം അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. റൂബി ഫാത്തിമ, സതി, നോബിൾ എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് ഗവ. ഗേൾസ് ഹൈസ്‌കൂളിലെ ജൂനിയർ റെഡ് ക്രോസ് ടീമി​െൻറ പ്രവർത്തനം. രാവിലെ എട്ടുമുതൽ വൈകീട്ടു വരെ ഇവരുടെ സേവനം ലഭ്യമാണ്.