സലായ‌്ക്ക‌് ഹാട്രിക്, ലിവര്‍പൂളിന‌് ജയം

ലണ്ടൻ

ഒടുവിൽ മുഹമ്മദ‌് സലാ ജ്വലിച്ചു, ലിവർപൂൾ തകർപ്പൻ ജയത്തോടെ ഇംഗ്ലീഷ‌് പ്രീമിയർ ലീഗ‌് പോയിന്റ‌് പട്ടികയിൽ താൽക്കാലികമായി മുന്നിലെത്തുകയും ചെയ‌്തു. ബോണിമൗത്തിനെ മറുപടിയില്ലാത്ത നാല‌് ഗോളിനാണ‌് ലിവർപൂൾ തകർത്തത‌്. ഹാട്രികുമായി സലാ നിറഞ്ഞാടി. 16 കളിയിൽ 42 പോയിന്റാണ‌് ലിവർപൂളിന‌്. ഒരു മത്സരം കുറവുള്ള മാഞ്ചസ‌്റ്റർ സിറ്റി 41 പോയിന്റുമായി രണ്ടാമതുണ്ട‌്.

ഈ സീസണിൽ നല്ല പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന സലാ ബോണിമൗത്തിനെതിരെ ഉശിരൻ കളി കെട്ടഴിച്ചു. ആദ്യപകുതിയിൽ ഒരു ഗോൾ നേടിയ ഈ ഈജിപ‌്തുകാരൻ ഇടവേളയ‌്ക്കുശേഷം ഹാട്രിക‌് പൂർത്തിയാക്കി. ഒരു ഗോൾ ബോണിമൗത്ത‌് താരം കുക്കിന്റെ ദാനമാണ‌്.


മറ്റു വാർത്തകൾ