ആലപ്പുഴയില്‍ കലയുടെ ഉത്‌സവത്തിന് തിരിതെളിഞ്ഞു; കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം …

uploads/news/2018/12/270619/kalolsavam-main.jpg

ആലപ്പുഴയില്‍ കലയുടെ ഉത്‌സവത്തിന് തിരിതെളിഞ്ഞു; ഇനി മൂന്നുനാള്‍ ആവേശത്തിമിര്‍പ്പ്

ആലപ്പുഴ : 59-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. പ്രളയ ദുരിതത്തില്‍ നിന്നു കരകയറുന്ന ആലപ്പുഴയ്ക്ക് ഇനിയുള്ള മൂന്നു ദിനങ്ങള്‍ കലയുടെ വസന്തം.

ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് കലാമാമാങ്കത്തിന് തുടക്കം കുറിച്ചത്.

uploads/news/2018/12/270619/k-surendran.jpg

ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം; പത്തനംതിട്ട ജില്ലയില്‍ കയറാനാകില്ല ; മോചിതനാകുന്നത് 21 ദിവസത്തിന് ശേഷം

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്‍കി. ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയായ 52 കാരിയ്‌ക്കെതിരേ വധശ്രമ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ശബരിമല ഉള്‍പ്പെട്ട പത്തനംതിട്ടയില്‍ കയറരുതെന്നാണ് ഉപാധികളില്‍ ഒന്ന്. 21 ദിവസത്തിന് ശേഷമാണ് കെ സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്.

uploads/news/2018/12/270619/sabarimala.jpg

സ്ത്രീകള്‍ സംഘടിച്ചു തുടങ്ങിയെന്ന് തമിഴ്‌നാട് പോലീസ്; ശബരിമലയില്‍ അതീവ ജാഗ്രത

നിലയ്ക്കല്‍ : സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മണ്ഡലകാലത്ത് ശബരിമലയിലേയ്ക്ക് പ്രവേശിപ്പിക്കാനുള്ള യുവതികളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സംഘടിപ്പിച്ചു തുടങ്ങിയെന്ന് സ്ഥിരീകരിച്ച് തമിഴ്‌നാട് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം. ‘ഹിന്ദു മക്കള്‍കക്ഷി’ എന്ന സംഘടനയാണ് ഇതിനു പിന്നിലെന്നാണ് വിവരം.

uploads/news/2018/12/270619/vote.jpg

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും പകരക്കാരന്‍ വഴി വോട്ട്

ന്യൂഡല്‍ഹി : പ്രവാസികള്‍ക്കും പകരക്കാരനെ വെച്ച് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിച്ചേക്കും. പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കുന്നതിനായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

uploads/news/2018/12/270619/saseendran.jpg

കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള ബുദ്ധിമുട്ട് ഹൈക്കോടതിയെ അറിയിക്കും : എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള ബുദ്ധിമുട്ട് ഹൈക്കോടതിയെ അറിയിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. നിലവിലെ എംപാനല്‍ ജീവനക്കാര്‍ക്ക് പകരം പി.എസ്.സി വഴി പുതിയ ജീവനക്കാരെ നിയമിക്കുന്നത് കെ.എസ്.ആര്‍.ടി.സിക്ക് കനത്ത ബാധ്യത വരുത്തുമെന്നും നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

Ads by Google