വ്യവസായികളുടെ 3.5 ലക്ഷം കോടി വായ്​പ മോദി എഴുതിത്തള്ളി–രാഹുല്‍

വ്യവസായികളുടെ 3.5 ലക്ഷം കോടി വായ്​പ മോദി എഴുതിത്തള്ളി–രാഹുൽ | Modi Handed Treasury Keys to 15 Industrialists, Waived Loans Worth Rs 3.5 Lakh Crore: Rahul Gandhi- India news | Madhyamam

Skip to main content

22:12 PM

10/11/2018

ച​റാ​മ (ഛത്തി​സ്​​ഗ​ഢ്): രാ​ജ്യ​ത്തെ 15  വ്യ​വ​സാ​യി​ക​ളു​ടെ 3.5 ല​ക്ഷം കോ​ടി  രൂ​പ​യു​ടെ വാ​യ്​​പ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര  മോ​ദി എ​ഴു​തി​ത്ത​ള്ളി​യ​താ​യി  കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ ച​റാ​മ​യി​ൽ സം​ഘ​ടി​പ്പി​ച്ച റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

 ട്ര​ഷ​റി​ക​ളു​ടെ താ​ക്കോ​ൽ 15 വ്യ​ക്​​തി​ക​ൾ​ക്കാ​ണ്​ മോ​ദി കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ഇ​ത്​ ക​ർ​ഷ​ക​രെ​യും സ്​​ത്രീ​ക​ളെ​യും യു​വാ​ക്ക​ളെ​യും ആ​ദി​വാ​സി​ക​ളെ​യും ദ​രി​ദ്ര​രെ​യും ഏ​ൽ​പി​ക്കു​ക​യാ​ണ്​ ത​ങ്ങ​ളു​ടെ ദൗ​ത്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ഛത്തി​സ്​​ഗ​ഢി​ൽ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്.